
ആലപ്പുഴ: ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മുന്നിൽ പോയവാഹനത്തില്‍ നിന്നും ടാർപോളിൻ പറന്ന് മുകളില്‍ വീണതാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റാൻ കാരണമായിരിക്കുന്നത്.
ഓട്ടോ ഡ്രൈവർ കോട്ടയം പള്ളം നെടുമ്പറമ്പില്‍ സജീവ് (54) ആണ് മരിച്ചിരിക്കുന്നത്. വണ്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments