
വാടാനപ്പള്ളി: മോഷണശ്രമം ചോദ്യം ചെയ്തയാളെ കുത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തമ്പാൻകടവ് പുതിയേടത്ത് വീട്ടിൽ റിൻഷാദിനെ (28) നെയാണ് അറസ്റ്റ് ചെയ്തത്. ഇടശേരി വെള്ളാരംകല്ലിൽ വീട്ടിൽ വിഷ്ണുവിനെയാണ് റിൻഷാദും കിന്റപ്പൻ എന്ന് വിളിക്കുന്ന അഭിഷേകും കൂടി ഉപദ്രവിച്ചത്.
പോക്കറ്റിൽ നിന്നു പണമെടുത്തതു ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം ഒളിവിലായിരുന്നു.എസ്എച്ച്ഒ പി.ആർ. ബിജോയ്, എസ്ഐ മാരായ കെ. ജെ. ജിനേഷ്, വിവേക് നാരായണൻ എന്നിവർ ചേർന്നായിരുന്നു അറസ്റ്റ് ചെയ്തത്.
ഇയാളെ ചാവക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments