ഡൽഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 ൽ നിന്നും 21 ആയി ഉയർത്താനുള്ള നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച കരട് ബില്ല് കേന്ദ്ര സർക്കാർ തയ്യാറാക്കിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ.നിലവിൽ നിയമം അനുസരിച്ച് 18 വയസിൽ താഴെയുള്ളവർക്കാണ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. പുതിയ നിയമപ്രകാരം പുകയില ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കും. സിഗററ്റ് ചില്ലറ വിൽപ്പനയും നിരോധിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ട്. അങ്ങനെയായാൽ പായ്ക്കറ്റ് ഇല്ലാതെയുള്ള ചില്ലറ സിഗരറ്റ് വില്പനയും ഇല്ലാതാകും. പൊതു സ്ഥലങ്ങളിൽ പുകവലിച്ചാൽ ഈടാക്കുന്ന പിഴയിലും വർധനവരുത്താൻ ബില്ലിൽ നിർദേശമുണ്ട്.
Also related: തീരദേശ റോഡിലെ തെരുവുവിളക്കുകൾ കത്തുന്നില്ല ; പരാതിയുമായി നാട്ടുകാർ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കും. പ്രായപരിധിക്ക് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാലുള്ള ശിക്ഷയും കൂട്ടും. നിലവിലെ 1000 രൂപ പിഴയും രണ്ടുവർഷംവരെ തടവും എന്നുള്ളത് ഒരു ലക്ഷം രൂപവരെ പിഴയും ഏഴുവർഷംവരെ തടവുമാക്കി വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
Also related: ഇന്ത്യയിൽ പെട്രോൾ വില സർവകാല റെക്കോഡ് ഉയരത്തിൽ
ലൈസൻസില്ലാതെ പുകയില ഉത്പന്നങ്ങൾ നിർമിച്ചാൽ രണ്ടുവർഷം തടവും ഒരു ലക്ഷം പിഴയും ഇനി മുതൽ അടക്കേണ്ടി വരും. നിരോധിതമേഖലയിൽ പുകവലിച്ചാലുള്ള പിഴ 200 രൂപയിൽനിന്ന് 2000 രൂപയായി വർദ്ധിപ്പിക്കാനും കരടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സംബന്ധിച്ച ഭേദഗതി നിയമം 2020ലാണ് പുതിയ കേന്ദ്ര സർക്കാറിൻ്റെ പുതി നിർദേശങ്ങൾ ഉള്ളത്. പുകയില ഉത്പന്നങ്ങളുടെ ഉത്പാദനം, വിതരണം, പരസ്യം എന്നിവ നിരോധിക്കുന്നത് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങളാണ് നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments