പഴയങ്ങാടി : പഴയങ്ങാടി-മുട്ടുകണ്ടി തീരദേശ റോഡിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കാത്തുനില്ലെന്ന് പരാതി. രാത്രിയിൽ യാത്ര ദുഷ്കരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്ത്രീകളടക്കമുള്ളവർ പ്രഭാത-സായാഹ്ന സവാരിക്കായി തീരദേശ റോഡിനെയാണ് ആശ്രയിക്കുന്നത്. പ്രദേശത്ത് തെരുവ് നായകളുടെ ശല്യവും കൂടുതലാണ്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ പറയുന്നു.
പാർക്കിനോട് ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ചാണ് സോളാർ വിളക്കുകൾ സ്ഥാപിച്ചത്. തുടക്കത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നതിനാൽ ഇവിടെ വൈകുന്നേരങ്ങളിൽ വിശ്രമിക്കാനെത്തുന്നവർക്കും ഇതുവഴി പോകുന്ന കാൽനട യാത്രയാർക്കും ഏറെ ഉപകാരപ്രദമായിരുന്നു. വഴിവിളക്കുകൾ പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Post Your Comments