Latest NewsNewsTechnology

ഇനി പുതിയ രൂപത്തിലും ഭാവത്തിലും ആൻഡ്രോയിഡ് ലോഗോ തെളിയും, കിടിലൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഗൂഗിൾ

ബഗ്ഗ് ആൻഡ്രോയ്ഡിന്റെ വിവിധ 3ഡി രൂപങ്ങൾ ഗൂഗിൾ ഒരുക്കിയിട്ടുണ്ട്

ആൻഡ്രോയിഡ് ബ്രാൻഡ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും എത്തും. ഇത്തവണ ലോഗോയിലും എഴുത്തിലുമാണ് ഗൂഗിൾ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡിന്റെ ബഗ്ഗ് ലോഗോ അവതാർ 3ഡിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളിലെ android എന്ന പേരിന്റെ ആദ്യത്തെ a എന്ന അക്ഷരത്തിന് പകരം A എന്നാണ് മാറ്റിയിരിക്കുന്നത്. ഇതോടെ, ഇനി മുതൽ Android എന്നാണ് രേഖപ്പെടുത്തുക. ഗൂഗിൾ ലോഗോയിൽ ഉപയോഗിച്ചിട്ടുള്ള അതേ ഫോണ്ട് സ്റ്റൈലാണ് ആൻഡ്രോയിഡിന്റെ പുതിയ ലോഗോയിലും ഉപയോഗിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായും ആപ്പുകളുമായും ഉള്ള സാമ്യതയും ബന്ധവും വ്യക്തമാക്കുക എന്നതാണ് പുതിയ ലോഗോയുടെ മാറ്റത്തിന് പിന്നിലെ ലക്ഷ്യം. ബഗ്ഗ് ആൻഡ്രോയ്ഡിന്റെ വിവിധ 3ഡി രൂപങ്ങൾ ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയ്ഡിന്റെ അടയാളവും മുഖമുദ്രയുമായാണ് ഇവയെ കണക്കാക്കുന്നത്. ഈ വർഷം തന്നെ പുതിയ ലോഗോയും ത്രീഡി ചിത്രങ്ങളും പുറത്തിറക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. നിലവിൽ, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകൾ ആൻഡ്രോയിഡ് അവതരിപ്പിച്ചിട്ടുണ്ട്.

Also Read: പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button