
ട്വിറ്ററിന്റെ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യാനുള്ള ശ്രമം പോലീസ് തടഞ്ഞു. റീ ബ്രാൻഡ് ചെയ്ത ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിൽ ഉണ്ടായിരുന്ന ലോഗോയാണ് നീക്കം ചെയ്തിരിക്കുന്നത്. ട്വിറ്ററിന്‍റെ പഴയ ലോഗോയ്ക്ക് പകരം, പുതിയ ലോഗോ പതിപ്പിക്കുന്ന വേളയിലാണ് സംഭവം. സാൻഫ്രാൻസിസ്കോയിലെ 1355 മാർക്കറ്റ് സ്ട്രീറ്റിലുള്ള ആസ്ഥാനത്താണ് ലോഗോ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ജോലി പോലീസ് തടസ്സപ്പെടുത്തിയത്.
ലോഗോ നീക്കം ചെയ്യുന്നത് തടസ്സപ്പെടുത്തിയതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, പ്രദേശത്ത് ക്രെയിൻ ഉപയോഗിക്കാനുള്ള അനുമതി ഇല്ല. പോലീസിൽ നിന്നും അനുമതി വാങ്ങാതെയാണ് ക്രെയിൻ ഉപയോഗിച്ചതെന്നാണ് സൂചന. കൂടാതെ, ഓഫീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയും, കമ്പനിയും തമ്മിൽ വാടകയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുകയാണെന്ന സൂചനയും ഉണ്ട്. ദിവസങ്ങൾക്കു മുൻപാണ് ഇലോൺ മസ്ക് ട്വിറ്ററിന്റെ പേരും, ഔദ്യോഗിക ലോഗോയും റീ ബ്രാൻഡ് ചെയ്തത്.
Also Read: മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവം: പൊലീസ് അന്വേഷണം അവസാനിപ്പിച്ചു
Post Your Comments