ഹലാൽ ഭഷണമാണ് ഇപ്പോൾ എങ്ങും ചർച്ചാ വിഷയം. ഹലാൽ മതപരമായ അയിത്തമാണെന്ന് ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ് പറയുന്നു. അല്ലാഹുവിൽ വിശ്വസിക്കാത്തവർ ഹലാൽ ആയ സാധനങ്ങൾ കഴിക്കുകയോ വിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ലെന്ന് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇത്തരം മതപരമായ അയിത്താചാരങ്ങൾക്കെതിരെ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറയുന്നു. പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ:
എല്ലാവരും ഹലാലിനെ കുറിച്ച് ചർച്ച ചെയ്യുന്ന കാലഘട്ടമാണ്. ഹലാൽ എന്ന് പറഞ്ഞാൽ ഒരു മുസ്ളിം മാത്രം അറക്കുന്ന മാംസമാണ്. അത് മൂർച്ഛയുള്ള കത്തികൊണ്ട് വേണ്ടുവോളം ചോര ഒഴുക്കി നിർത്താതെ കഴുത്ത് അറുത്ത് കൊല്ലുന്ന രീതിയിലൂടെയുള്ള മാംസമാണ് ഹലാൽ. ഇങ്ങനെ അല്ലാഹുവിന് വേണ്ടി നേദിക്കുന്ന ഭക്ഷണം അല്ലാഹുവിൽ വിശ്വാസമില്ലാത്തവർ കഴിക്കേണ്ട ആവശ്യമില്ല. ഇത്തരം മതപരമായ അയിത്താചാരങ്ങൾക്കെതിരെ സർക്കാർ നടപടികൾ സ്വീകരിക്കണം. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ചൊല്ലി വരുന്ന ഹലാൽ ഭക്ഷണം മറ്റ് ദൈവ വിശ്വാസികൾ കഴിക്കരുത്. വീഡിയോ കാണാം:
Post Your Comments