ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടുനിരോധനം അതിന്റെ ലക്ഷ്യം കണ്ടില്ലന്നും ഈ തീരുമാനം ടിവിയില്‍കാണുമ്പോഴാണ് താന്‍ അറിയുന്നതെന്നും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആത്മകഥ യുടെ നാലാം ഭാഗത്താണ് പരാമര്‍ശം. രാഷ്ട്രപതിയെന്ന നിലയില്‍ ഇത്ര വലിയ ഒരു തീരുമാനം തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സോണിയാ ഗാന്ധി നടത്തിയ പാര്‍ട്ടിയിലെ ചില ഇടപെടലുകളെക്കുറിച്ചും പ്രണബ് മുഖര്‍ജി തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.
എന്നാൽ നോട്ടു നിരോധനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമായെന്നുമുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. താന്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ 2014-ല്‍ കോണ്‍ഗ്രസിന് ഇത്രവലിയ പതനം നേരിടേണ്ടി വരില്ലായിരുന്നെന്നും മമത ബാനര്‍ജിയെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. വിലാസ്‌റാവു ദേസ്മുഖിന്റെ മരണശേഷം സോണിയ ഗാന്ധി മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ നടത്തിയ ഇടപെടലുകള്‍ പാളിയെന്നും അദ്ദേഹം തന്റെ ആത്മകഥയിലൂടെ വിലയിരുത്തി.
Post Your Comments