Latest NewsNewsIndia

ലോകനേതാവായി ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയാണ് ഇപ്പോള്‍ ചര്‍ച്ച

അദ്ദേഹം സ്വയം സന്യാസം സ്വീകരിച്ചോ ? ലോകമെമ്പാടും ചര്‍ച്ച

ലോകനേതാവായി ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയാണ് ഇപ്പോള്‍ ചര്‍ച്ച , അദ്ദേഹം സ്വയം സന്യാസം സ്വീകരിച്ചോ ? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയാണിത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ മറ്റു പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് നരേന്ദ്രമോദിയുടെ ഡ്രസും ഹെയര്‍സ്‌റ്റൈലും താടിയുമെല്ലാം ഒരു ഐഡന്റിറ്റിയായിരുന്നു. ജനഹൃദയങ്ങളില്‍ ഇടം പിടിച്ചതിന് പിന്നില്‍ ആ ഒരു സ്‌റ്റൈലുമുണ്ട്.

Read Also : രാജ്യം ഉറ്റുനോക്കി കോവിഡിനു ശേഷമുള്ള കേന്ദ്ര ബജറ്റ്, തിയതി പ്രഖ്യാപിച്ച് കേന്ദ്രം

ഇപ്പോഴിതാ കൊറോണയ്ക്ക് പിന്നാലെ ആ സ്‌റ്റൈല്‍ മോദിയാകെ മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ മോദിയാകെ മാറി താടി നീട്ടി വളര്‍ത്തിയ മോദി ശരിക്കുമൊരു സന്യാസിയെ പോലെയാണ്. കോവിഡ് മഹാമാരി ലോകത്തെ കീഴടക്കുമ്പോള്‍ ലോക സമസ്താ സുഖിനോ ഭവന്തു: എന്ന ആര്‍ഷ ഭാരത സങ്കല്പത്തെ അനശ്വരമാക്കി നരേന്ദ്രമോദി സ്വയം സന്യാസം സ്വീകരിച്ചോ എന്നാണ് പലരും ചോദിക്കുന്നത്. ജനങ്ങള്‍ ദുരിതത്തിലാകുന്ന സമയത്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണോ മോദി ഉദ്ദേശിച്ചത്. എന്നാല്‍ അതിന് ഉത്തരമില്ല.

വൃത്തിയായി വെട്ടിയൊതുക്കിയ താടിയുമായാണു കഴിഞ്ഞ രണ്ടു ദശകമായി മോദിയെ എല്ലാവരും കാണുന്നത്. മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ സ്വീകരിച്ച മോദിയുടെ സ്ലീവ്ലെസ് ജാക്കറ്റില്‍നിന്നു ഭിന്നമായി മോദിയുടെ നീളുന്ന താടി തനിമയോടെ നിലകൊള്ളുന്നു. ഈ പുതുവര്‍ഷത്തില്‍ മോദി പ്രത്യക്ഷപ്പെട്ടതും നീണ്ട താടിയോടെയാണ്.

ഇതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്താന്‍ അഭ്യര്‍ഥനകള്‍ ഒരുപാടുണ്ടായെങ്കിലും പ്രധാനമന്ത്രി ഒരു വിശദീകരണവും നല്‍കിയില്ല. ഏതെങ്കിലും വെല്ലുവിളി ഏറ്റെടുത്തു വിജയം കൈവരിക്കും വരെയോ ഒരു ഉദ്ദേശ്യം പൂര്‍ത്തിയാക്കുന്നതു വരെയോ താടി മുറിക്കില്ലെന്നത് ഇന്ത്യയിലെയോ മറ്റേതെങ്കിലും രാജ്യത്തെയോ പാരമ്പര്യത്തിന്റെ ഭാഗമാണോ എന്ന ചര്‍ച്ച വരെ സമൂഹമാധ്യമങ്ങളില്‍ ഉയരുകയുണ്ടായി.

വാക്സീന്‍ കുത്തിവയ്പു തുടങ്ങിയാല്‍, അല്ലെങ്കില്‍ രാജ്യം സാധാരണനിലയിലേക്കു മടങ്ങിയാല്‍ പ്രധാനമന്ത്രി താടി പഴയതുപോലെയാക്കുമെന്നാണ് ഒരു അനുമാനം. പ്രചാരത്തിലുള്ള മറ്റൊരു ഊഹം, അയോധ്യയില്‍ രാമക്ഷേത്രം എന്ന തന്റെ സ്വപ്നം സഫലമാകാന്‍ കാത്തിരിക്കുകയാണു മോദി എന്നാണ്. എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ രണ്ടുവര്‍ഷമെങ്കിലും കാത്തിരിപ്പു നീളും.

ജനകീയ നേതാക്കളുടെയും സ്പോര്‍ട്സ്, സിനിമാ താരങ്ങളുടെയും ശൈലികള്‍ ആരാധനയും അനുകരണങ്ങളുമുണ്ടാക്കാറുണ്ട്. റോസാപ്പൂ കുത്തിയ നെഹ്റു ജാക്കറ്റ്, ഇന്ദിരാ ഗാന്ധിയുടെ കൈത്തറിസാരികള്‍, രാജീവ് ഗാന്ധിയുടെ ഷാള്‍, വി.പി. സിങ്ങിന്റെ തൊപ്പി, വാജ്പേയിയുടെ ജാക്കറ്റ് എന്നിവ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒരുപാട് അനുകരിക്കപ്പെട്ട വേഷങ്ങളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button