എടത്തനാട്ടുകര: മൂച്ചിക്കൽ പ്രദേശത്ത് വാഹനങ്ങൾ അപകടത്തിലാകുന്നത് പതിവാകുന്നു. കഴിഞ്ഞ തിങ്കളാഴ്ചയിലും ഇവിടെ അപകടമുണ്ടായി. നിയന്ത്രണം വിട്ട കാർ രണ്ടു ബൈക്കുകളിൽ ഇടിച്ച് രണ്ട് പേർക്കു പരുക്കേറ്റു. മൂച്ചിക്കൽ സ്വദേശികളായ കാരാട്ട് സുരേഷ് ബാബു (52), കൊടുങ്ങയിൽ മോഹനൻ (56) എന്നിവർക്കാണു പരുക്കേറ്റത്.
റോഡ് നവീകരിച്ചതോടെ ഈ ഭാഗത്ത് പലപ്പോഴായി ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. പലപ്പോഴും വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments