ദുബായ് : ദുബായ് ഡ്യൂടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് പ്രമോഷന്‍ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ ഇത്തവണയും സ്വന്തമാക്കിയത് ഇന്ത്യക്കാര്‍. ഹൈദരാബാദില്‍ താമസിക്കുന്ന കനികരന്‍ രാജശേഖരന്‍(45) ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം ഡോളര്‍) സമ്മാനം നേടി.
Read Also : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസും
ബുധനാഴ്ച നടന്ന 347 സീരീസ് നറുക്കെടുപ്പിലാണ് ഡിസംബര്‍ 18ന് ഓണ്‍ലൈനില്‍ എടുത്ത 3546 ടിക്കറ്റിന് സമ്മാനം ലഭിച്ചത്. മക്കളുടെ വിദ്യാഭ്യാസം, ഹൈദരാബാദില്‍ ഒരു വില്ല, ദുബായില്‍ ബിസിനസ് എന്നിവയാണ് കനികരന്‍ രാജശേഖരന്റെ ഭാവി പദ്ധതികള്‍. രണ്ട് മക്കളുടെ പിതാവായ ഇദ്ദേഹം കഴിഞ്ഞയാഴ്ച ദുബായ് സന്ദര്‍ശിച്ചിരുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ നറുക്കെടുപ്പിന്റെ ടിക്കറ്റെടുക്കുന്നത്. ഇതിന് മുന്‍പ് കഴിഞ്ഞ മാസം ഭാഗ്യ പരീക്ഷണം നടത്തിയിരുന്നു.
ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ദുബൈയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി സെയ്ദ് ഷാബ്ബര്‍ ഹസന്‍ നഖ് വി(24)ക്ക് ബിഎംഡബ്ല്യു ആഡംബര കാറും ഇന്ത്യക്കാരായ നിതിന്‍ അഗ്രാവത്(38), അഹമദ് നാസര്‍ കമാല്‍ ഷെയ്ഖ് എന്നിവര്‍ക്ക് ആഡംബര ബൈക്കുകളും സമ്മാനം ലഭിച്ചു.
Post Your Comments