തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഓരോ രാഷ്ട്രീയ പാർട്ടികളും തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി മാത്രമല്ല യുഡിഎഫില്‍ കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങുകയാണെന്നും കൂടുതല്‍ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ കാര്യങ്ങള്‍ നല്ല രീതിയിലാണ് പോകുന്നത്. ഇടതുപക്ഷവും ബിജെപിയും ഭിന്നിപ്പിച്ചു ഭരിക്കാനാണ് ശ്രമിക്കുന്നത്. അത് യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമുദായങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോകാനാണ് അവരുടെ ശ്രമം. ഒരിക്കലും ഭിന്നിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചര്‍ച്ച ആരോഗ്യകരമായ നിലയിലാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments