തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിക്കാനൊരുങ്ങുന്നതായി സൂചനകൾ. മത്സരിക്കുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിൽ സജീവമാകാൻ കുമ്മനത്തിന് പാർട്ടി നിർദേശം നൽകിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇതിൻ്റെ ഭാഗമായി അദ്ദേഹം നേമത്ത് വാടക വീട് എടുത്തിട്ടുണ്ട്.
Also related: തൊഴിലില്ലാത്തവര്‍ക്ക് സ്വയം തൊഴിലിന് വായ്പയുമായി സംസ്ഥാന സര്‍ക്കാര്‍; 25ശതമാനം സബ്സിഡിയും
കഴിഞ്ഞ തവണ പാർട്ടിക്കതീതമായ വോട്ടുകൾ കൂടി ലഭിച്ചത് കൊണ്ടാണ് രാജഗോപാലിന് അവിടെ വിജയിക്കാൻ കഴിഞ്ഞത് എന്ന പാർട്ടി വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് 91 കാരനായ രാജഗോപാലിന് പകരം കുമ്മനത്തിനെ ബിജെപി കളത്തിൽ ഇറക്കുന്നത്.
Also related: സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ
ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാണ് പാർട്ടിക്ക് ആർ എസ് എസ് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത.
Post Your Comments