കൊല്ലം: ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളിൽ മധ്യത്തിൽ മുങ്ങി കൊല്ലം ജില്ല. ക്രിസ്മസിനു തലേന്നും ക്രിസ്മസ് ദിനത്തിലും പുതുവത്സരത്തലേന്നും മാത്രം ബെവ്കോ വിറ്റത് 13.69 കോടി രൂപയുടെ മദ്യം. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയർ ഹൗസിനു കീഴിലെ 12 ബെവ്കോ ഔട്ട്‍ലൈറ്റുകളിലായി 2.40 കോടി രൂപയുടെ മദ്യമാണു വിറ്റത്. ക്രിസ്മസ് ദിനത്തിൽ 2.19 കോടി രൂപയുടെ വിൽപന നടന്നതായി കണക്കുകൾ പറയുന്നു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 31നു 3.24 കോടി രൂപയുടെ മദ്യമാണു വിറ്റു പോയത്. 24ന് 55.06 ലക്ഷം രൂപയുടെയും ക്രിസ്മസ് ദിനത്തിൽ 41.46 ലക്ഷം രൂപയുടെയും വിൽപന നടന്നപ്പോൾ 31നു വിൽപന 58.39 ലക്ഷമായി ഉയർന്നു.
Post Your Comments