KeralaNattuvarthaLatest NewsNews

ഭൂമി വസന്തയുടെ തന്നെ; അവകാശികളില്ലെന്ന് അച്ഛൻ കരുതി, തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി വേണമെന്ന് രാജന്റെ മക്കൾ

ഒടുവിൽ ന്യായം വസന്തയുടെ ഭാഗത്ത് തന്നെ; തെറ്റുകാരൻ രാജൻ, മക്കളുടെ പ്രതികരണം

കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദത്തിലായ ഭൂമിയുടെ അവകാശി പരാതിക്കാരിയായ വസന്ത തന്നെയെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച്‌ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വസന്ത വാങ്ങിയ ഭൂമി കയ്യേറിയത് രാജന്‍ ആണെന്നാണ് റിപ്പോർട്ടിലുള്ളത്.

ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയല്‍വാസി വസന്ത ഉന്നയിച്ചിരുന്ന വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോള്‍ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. എന്നാൽ, ഭൂമി വസന്തയുടേത് തന്നെയെന്ന് തെളിയുകയാണ്. സുഗന്ധി എന്നയാളില്‍ നിന്നും വസന്ത ഭൂമി വില കൊടുത്ത് വാങ്ങിയതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Also Read: പാമ്പാടുംപാറ വില്ലേജ് ഓഫിസ് വളപ്പിലെ ചന്ദനമരം മുറിച്ചു കടത്തി

എന്നാൽ, ഈ ഭൂമി പുറമ്പോക്ക് ആണെന്ന് വ്യക്തമാകുന്ന രേഖകളായിരുന്നു നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്ന് രാജന് ലഭിച്ചത്. ഈ രേഖയില്‍ ഇതേ ഭൂമി വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ എസ് സുകുമാരന്‍ നായര്‍, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണ് രാജന്‍ നിയമ വിദദ്ധരുടെ അഭിപ്രായം തേടിയത്.

തങ്ങള്‍ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്ബോക്ക് ഭൂമിയിലെന്നാണ് അച്ഛന്‍ കരുതിയിരുന്നതെന്ന് രാജന്റെ മക്കള്‍ പറയുന്നു. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്. അവരുടെ മരണങ്ങളില്‍ തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടികൾ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button