NattuvarthaKerala

കർഷകർക്ക് തിരിച്ചടിയായി കാട്ടുപന്നി ശല്യം ; അണക്കരയിൽ ഏക്കർകണക്കിന് കൃഷി നശിപ്പിച്ചു

സ്വയംസഹായ സംഘത്തിന്റെ കൃഷി ചെയ്തിരുന്ന മരച്ചീനിത്തോട്ടം പൂർണമായും കാട്ടുപ്പന്നികൾ നശിപ്പിച്ചു

അണക്കര : അണക്കരയിൽ ഏക്കർകണക്കിന് കൃഷി നശിപ്പിച്ച് കട്ട് പന്നി. ചെല്ലാർകോവിലിൽ പത്തോളം ചെറുപ്പക്കാർ ചേർന്ന് പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയിൽ അര ഏക്കർ വരുന്ന സ്ഥലത്തെ മരച്ചീനികൃഷിയാണ് തിങ്കളാഴ്ച രാത്രി കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ നശിപ്പിച്ചത്.

അണക്കരയ്ക്ക് സമീപം ചെല്ലാർകോവിൽ ഭാഗത്ത് സ്വയംസഹായ സംഘത്തിന്റെ കൃഷി ചെയ്തിരുന്ന മരച്ചീനിത്തോട്ടം പൂർണമായും കാട്ടുപ്പന്നികൾ നശിപ്പിച്ചു. കർഷകർ കൃഷി വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും വനംവകുപ്പാണ് നടപടിയെടുക്കേണ്ടത് എന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകർക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button