ഗുവാഹത്തി : രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയതോടെ അസമില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി.
Read Also : വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോര്‍ സംഘടന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
നിയമസഭാ അംഗബലത്തിന്റെ ആറിലൊന്ന് വേണമെങ്കില്‍ 21 അംഗങ്ങള്‍ വേണം. എന്നാല്‍ രണ്ട് പേര് രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം ഇരുപതിലേക്ക് ചുരുങ്ങി. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവായിരുന്ന ദേബബ്രത സെയ്ക്കിയായ്ക്ക് ഈ സ്ഥാനം നഷ്ടമായത്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ സെയ്ക്കിയയ്ക്ക് ലഭിച്ചിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇതോടെ ഇല്ലാതാകും. ഇക്കാര്യം വ്യക്തമാക്കി നിയമസഭാ സെക്രട്ടറി എ.എന്‍ ദേഖ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. അജന്ത നിയോഗ്, രാജ്ദീപ് ഗൊവാല എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.
Post Your Comments