ചെർക്കള : കന്നുകാലികളിലെ ചർമ മുഴ രോഗം വർധിച്ചതോടെ പ്രതിരോധ മരുന്നുകൾ നൽകി തുടങ്ങി. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ചെങ്കള പഞ്ചായത്തിലും കരുതൽ നടപടിയുടെ ഭാഗമായി കുമ്പള, പുത്തിഗെ, മഞ്ചേശ്വരം, മംഗൽപാടി, ബദിയഡുക്ക, ഉദുമ, കയ്യൂർ-ചീമേനി തുടങ്ങി ഒമ്പത് പഞ്ചായത്തുകളിലും ചൊവ്വാഴ്ച മരുന്ന് എത്തിച്ചു.
രോഗം നിയന്ത്രണവിധേയമാണെന്നും കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ. ടിറ്റോ ജോസഫ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
Post Your Comments