തിരുവനന്തപുരം : പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെയും കോഴികളെയും കൊല്ലേണ്ടി വന്ന കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 2 മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ വീതം നല്‍കും. നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ചു രൂപ വീതം നല്‍കും. 2 മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഇന്ന് ആലപ്പുഴയിലേക്ക് പോകും. കര്‍ഷകരുമായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമാകും കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക. കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നത് സംബന്ധിച്ചും മന്ത്രി തുടര്‍ന്ന് തീരുമാനമെടുക്കും.
അതേസമയം, പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പത്ത് ദിവസം കൂടി കര്‍ശന നിരീക്ഷണം തുടരും. ഇവിടങ്ങളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധയ്ക്ക്
അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് വ്യാപിയ്ക്കാതിരിക്കാന്‍
നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments