ശരീരം നല്ല ഫിറ്റന്സ് ഒക്കെ ആയിട്ടിരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വ്യായാമം ചെയ്യുന്നത് തന്നെ പലരും മടിപിടിച്ചാണ്. ഇത് മാറാന്‍ ചില കിടിലന്‍ സൂത്രങ്ങളുണ്ട്. വ്യായാമവും വിനോദവും ഒത്തുചേരുന്ന ഒരു നൃത്തവ്യായാമം. അതാണ് , എയ്റോബിക് ഡാന്‍സ്.
1. എന്താണ് എയ്റോബിക് ഡാന്‍സ്?
ഒരു സംഘം ആളുകള്‍ ഒന്നിച്ച് ചടുലതാളമുള്ള സംഗീതത്തിന് അനുസൃതമായി ചുവടുകള്‍ വയ്ക്കും. ഇതിന് ശ്വസനപ്രക്രിയയുമായി അടുത്ത ബന്ധമുണ്ട്.
2. എയ്റോബിക് ഡാന്‍സ് ഗുണം?
ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകമാണ് എയ്റോബിക്സ്. ശരീരം നന്നായി ഫിറ്റ് ആകുന്നു. അമിതകൊഴുപ്പ് നീക്കി ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നു. ശരീരം വഴക്കവും ഊര്ജസ്വലതയുള്ളതുമാക്കുന്നു. പേശികള്‍ക്കു നല്ല ഉറപ്പു നല്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നു. എച്ച് ഡി എല്‍ എന്ന നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നു. രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശ്വസനം സുഗമമാക്കുന്നു. മനസിന് ഏറെ ഉന്മേഷം നല്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജസ്വലത പകരുന്നു. ടെന്‍ഷന്‍, വിഷാദം എന്നിവയെ മാറ്റുന്നു.
3. ഇത് എങ്ങനെ ഒരു നൃത്തവ്യായാമം ആകും?
സംഗീതവുമായി ഏറെ ബന്ധമുള്ള വ്യായാമമാണിത്. ബീറ്റുകള്‍ അതവാ താളത്തെ അടിസ്ഥാനമാക്കിയേ നൃത്തം ചെയ്യാനാകൂ. ഓരോതരം എയ്റോബിക് ഡാന്‍സിനും വ്യത്യസ്ത ബീറ്റുകളാണ്. ഒരു മിനിറ്റില്‍ നിശ്ചിത ബീറ്റുകള്ക്കനുസരിച്ചാണ് ഡാന്‍സ് ചുവടുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
4. എത്രസമയം എയ്റോബിക്സ് ഡാന്‍സ് ചെയ്യണം?
ഒരു മണിക്കൂര്‍ സമയമാണ് എയ്റോബിക് ഡാന്‍സിനായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ അഞ്ചു മുതല്‍ പത്തു മിനിറ്റ് സമയം വാം അപ്പും സ്ട്രെച്ചിങും ചെയ്യും. 20 മിനിറ്റു മുതല്‍ 40 മിനിറ്റ് ഡാന്‍സിനുള്ള സമയമാണ്. അഞ്ചു മിനിറ്റ് നീളുന്ന കൂള്‍ ഡൗണ്‍ സെഷന്. പിന്നീട് സ്ട്രെച്ചിങ് ചെയ്ത് ഡാന്‍സ് നിര്‍ത്തുന്നു. കൂള്‍ഡൗണ്‍ ചെയ്യുന്നതിനു മുമ്പ് നിശ്ചിത ഇടവേളകളില്‍ തീവ്രത വ്യത്യാസപ്പെടുത്തിക്കൊണ്ട് ഇന്റര്‍വെല്‍ ട്രെയിനിങ് ചെയ്യാവുന്നതാണ്.
5. ദിവസവും ചെയ്യണോ?
ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചുദിവസം വരെ എയ്റോബിക് ഡാന്‍സ് ചെയ്യണം. രാവിലെ ചെയ്യുന്നതാണ് അഭികാമ്യം. കൂടുതല്‍ ഊര്‍ജസ്വലതയോടെ നൃത്തം ചെയ്യാനാകും. വൈകുന്നേരം ചെയ്യുന്നതിനും കുഴപ്പമില്ല. പ്രധാന ആഹാരം കഴിക്കുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നതാണ് നല്ലത്.
6. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എയ്റോബിക്സ് ചെയ്യുമ്പോള്‍ എന്ത് ശ്രദ്ധിക്കണം?
വണ്ണം കുറയ്ക്കാനുള്ളവര് ആഴ്ചയില്‍ അഞ്ചുദിവസവും ഡാന്‍സ് ചെയ്യണം.എയ്റോബിക് ഡാന്‍സ് ചെയ്യുന്നതിനു മുമ്പ്് ആരോഗ്യനില ശ്രദ്ധിക്കണം. ഡാന്‍സിനിടെ തലകറക്കം, അമിതമായി കിതയ്ക്കല്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഡാന്‍സ് നിര്‍ത്തണം.
7. ഡോക്ടറുടെ നിര്‍ദ്ദേശ തേടേണ്ടവര്‍ ആരൊക്കെ?
പ്രായമായവര്‍, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍, ഹൃദ്രോഗികള്‍, ശ്വാസകോശപ്രശ്നങ്ങളുള്ളവര്‍, നടുവിനും കാല്‍മുട്ടിനും വേദനയും പ്രശ്നങ്ങളുമുള്ളവര്‍ എന്നിവരെല്ലാം വ്യായാമം തുടങ്ങും മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടണം.
8. വീട്ടില്‍ ചെയ്യാമോ?
ഫിറ്റ്നെസ് സെന്ററില്‍ പോകാനുള്ള സൗകര്യം ഇല്ലാത്തവര്‍ക്ക് വീട്ടിലും ചെയ്യാം. എയ്റോബിക് ഡാന്‍സ് പരിശീലിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടുകൊണ്ട് ചെയ്താല്‍ കൂടുതല്‍ നല്ലത്. കൃത്യമായ ചുവടുകള്‍ ചെയ്യാന്‍ ഇതു സഹായിക്കും.
Post Your Comments