ഹൈദരാബാദ്: 400 വര്‍ഷം പഴക്കമുള്ള ആന്ധ്രയിലെ വിജയനഗരത്തിലുള്ള ശ്രീരാമന്റെ രാമതീര്‍ത്ഥം ക്ഷേത്രം നശിപ്പിപ്പിച്ച സംഭവത്തിൽ ക്രിസ്ത്യന്‍ മുഖ്യമന്ത്രിയായ ജഗന്മോഹന് റെഡ്ഡി മുഖ്യന്ത്രിസ്ഥാനം ഒഴിയണമെന്ന് തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം തെലുങ്കുദേശം പാർട്ടി നേതാക്കൾ ഇന്ന് രാമതീര്ത്ഥക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
2020 ഡിസംബര്‍ 29നാണ് രാമക്ഷേത്രത്തിനു നേരെ ആക്രമണം നടന്നത്.കഴിഞ്ഞ 19 മാസത്തിനകം 120 ലധികം അമ്പലങ്ങളാണ് ആന്ധ്രയിൽ തകര്‍ന്നത്. മുന്‍കൂട്ടി തീരുമാനിച്ചപോലെയാണ് ആക്രമണങ്ങളെല്ലാം നടന്നിരിക്കുന്നത് ചന്ദ്രബാബുനായിഡു വ്യക്തമാക്കി.
രാമതീര്‍ത്ഥം കുന്നില്‍ മുകളിലെ കോദണ്ഡ രാമന്റെ വിഗ്രഹം തകര്‍ത്ത് സമീപത്തെ ടാങ്കില്‍ ഇടുകയായിരുന്നു. ആന്ധ്രയിൽ ക്ഷേത്രങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമണങ്ങളെല്ലാം നിശബ്ദ കാഴ്ചക്കാരനായി മുഖ്യമന്ത്രി നിരീക്ഷിക്കുന്നതിന്റെ കാരണം എന്താണ് എന്ന് വ്യക്തമാക്കണം എന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
Post Your Comments