ഹൈദരാബാദ്: മുഖ്യമന്ത്രിയായുിരുന്നപ്പോള്‍ തന്റെ ഔദ്യാഗിക വസതിയോട് ചോര്‍ന്ന് എട്ട് കോടി രൂപ ചെവവഴിച്ച് ചന്ദ്രബാബു നായിഡു പണി കഴിപ്പിച്ച പ്രജാവേദിക പൊളിച്ചു നീക്കിയതിനു പിന്നാലെ നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിക്കാന്‍ നീക്കവുമായി ജഗന്‍ മോഹന്‍ റെഡ്ഡി. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയാല്‍ നായിഡുവിന്റെ ഈ വീടും പൊളിച്ചുനീക്കുമെന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ വിജയസായ് റെഡ്ഡി പറഞ്ഞു.
എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനിയില്‍നിന്നും ലീസിനെടുത്ത കെട്ടിടത്തിലാണ് നിലവില്‍ ചന്ദ്രബാബു നായിഡുവിന്റെ താമസം. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്നും പൊളിച്ചുനീക്കല്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ ഈ കെട്ടിടം സ്വകാര്യ വ്യക്തിയുടെ പേരിലായതിനാല്‍ പൊളിച്ചു നീക്കാനുള്ള നടപടി എളുപ്പമാവില്ല. കൂടാതെ ഈ കെട്ടിടത്തിനെ ചൊല്ലി കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്.
അതേസമയം തന്റെ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്രജാവേദിക നല്‍കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിട്ടും അത് പൊളിച്ചു മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ടി.ഡി.പി. നേതാക്കള്‍ ആരോപിച്ചു.
Post Your Comments