മുംബൈ : യുവാവിന്റെ ലൈവായി ജീവനൊടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി ഫെയ്സ്ബുക്കിന്റെ അയര്‍ലന്‍ഡ് ഓഫീസ്. മുംബൈയിലെ ധുലെയിലായിരുന്നു സംഭവം. ഫെയ്സ്ബുക്ക് ലൈവില്‍ വന്ന ശേഷമാണ് 23-കാരനായ യുവാവ് ഞായറാഴ്ച രാത്രി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് മരിയ്ക്കാനായിരുന്നു യുവാവിന്റെ ശ്രമം.
യുവാവിന്റെ ലൈവ് ശ്രദ്ധയില്‍ പെട്ട ഫെയ്സ്ബുക്കിന്റെ അയര്‍ലന്‍ഡ് അധികൃതര്‍ ഉടന്‍ തന്നെ മുംബൈ പൊലീസിലെ സൈബര്‍ ഡിസിപി രശ്മി കരണ്ദികറിനെ വിവരം അറിയിക്കുകയായിരുന്നു. മുംബൈയില്‍ യുവാവ് ഫെയ്സ്ബുക്ക് ലൈവിട്ട് ആത്മഹത്യയ്ക്ക്
ശ്രമിക്കുന്നതായാണ് അവര്‍ വിവരം നല്‍കിയത്. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകളും ഫെയ്സ്ബുക്ക് അധികൃതര്‍ കൈമാറി. ഇതോടെ സൈബര്‍ പൊലീസ് സംഘം യുവാവിന്റെ സ്ഥലം ട്രാക്ക് ചെയ്തു.
തുടര്‍ന്ന് 20 മിനിട്ടിനുള്ളില്‍ യുവാവിന്റെ സ്ഥലത്തേക്ക് പൊലീസ് സംഘം എത്തുകയായിരുന്നു. അപ്പോഴേക്കും യുവാവ് കഴുത്ത് മുറിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
Post Your Comments