NattuvarthaKerala

തെരുവുനായ ആക്രമണം ; പുല്ലുവിളയിൽ ഒരാഴ്ചയ്ക്കി‌ടെ കടിയേറ്റത് പത്തോളം പേർക്ക്

നേരത്തെ ഇവിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് രണ്ടുപേർ മരിച്ചിരുന്നു

പൂവാർ : പുല്ലുവിളയിലും സമീപപ്രദേശങ്ങളിലും വീണ്ടും തെരുവുനായയുടെ ആക്രമണം. തിങ്കളാഴ്ച നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അമ്പലത്തിൻമൂല സ്വദേശി റോക്ക് ജേക്കബ്ബിനാണ് പ​രി​ക്കേ​റ്റ​ത്. ഇയാളെ പുല്ലുവിള ആശുപത്രിയിലും അവിടെനിന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏറെ നാളിനുശേഷമാണ് പുല്ലുവിളയിൽ വീണ്ടും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. നേരത്തെ ഇവിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് രണ്ടുപേർ മരിച്ചിരുന്നു. നാ​യ്ക​ളെ പി​ടി​ച്ച് കൊ​ണ്ട് പോ​യി വ​ണ്ഡീ​ക​ര​ണം ന​ട​ത്തി​യെ​ന്ന​ല്ലാ​തെ തു​ട​ർ​ന്ന് ഒ​രു പ​ദ്ധ​തി​യും ഈ ​മേ​ഖ​ല​യി​ൽ ന​ട​ന്നി​ട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button