NattuvarthaKerala

ഷോർട്ട് സർക്യൂട്ട് ; വീടിനു തീപിടിച്ച നിലയിൽ

വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി

കാവാലം : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീട് കത്തി നശിച്ച നിലയിൽ. കാവാലം പഞ്ചായത്ത് 11-ാം വാർഡ് നാലുപറ അനിയൻ കുഞ്ഞിന്റെ വീടിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

അനിയൻ കുഞ്ഞിന്റെ ഭാര്യയും മകളും അവരുടെ വീട്ടിലായിരുന്നു. സംഭവദിവസം അനിയൻകുഞ്ഞ് രാവിലെ പുറത്തേക്കിറങ്ങിയ സമയത്തായിരുന്നു തീപടർന്നുപിടിച്ചത്.

തുടർന്ന് സമീപവാസികളും നാട്ടുകാരും പിന്നീട് ചങ്ങനാശ്ശേരിയിൽനിന്ന് ഫയർഫോഴ്‌സും എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വീട് പൂർണമായും കത്തി നശിച്ചിരുന്നു. വീട്ടുപകരണങ്ങളും പാഠപുസ്തകങ്ങളും വസ്ത്രങ്ങളും ഉൾപ്പടെ മുഴുവനും കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button