ന്യൂഡല്‍ഹി : പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയെ ആദായ നികുതി വകുപ്പ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു. വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറിലെ വദ്രയുടെ ഓഫീസിലെത്തി ചോദ്യം ചെയ്തത്. രാത്രി എട്ട് മണിയോടെയാണ് ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചത്.
ചോദ്യം ചെയ്യലിന് ശേഷം ഇതേ കുറിച്ച് പ്രതികരണവുമായി വദ്ര രംഗത്ത് എത്തി. അധികൃതരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും തനിക്കൊന്നും മറച്ചു വെയ്ക്കാനില്ലെന്നും വദ്ര പറഞ്ഞു. തന്റെ ഭാഗത്ത് നിന്ന് നികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് വീഴ്ച്ചകളുണ്ടായിട്ടില്ലെന്നും കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള മൊഴിയെടുക്കലെന്നും വദ്ര ചൂണ്ടിക്കാട്ടി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വദ്ര.
Post Your Comments