![FACE BOOK LIVE](/wp-content/uploads/2018/08/untitled-1-22.jpg)
മുംബൈ: ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ധ്യാനേശ്വർ പാട്ടീൽ(23)നെ പോലീസ് രക്ഷപ്പെടുത്തിയിരിക്കുന്നു. ഫേസ്ബുക്കിന്റെ അയർലൻഡ് ഓഫീസിൽനിന്ന് വിവരമറിയിച്ചതിനെ തുടർന്നായിരുന്നു രക്ഷപ്പെടുത്തൽ നടന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ധുലെയിൽ ഞായറാഴ്ച വൈകിട്ട് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. ബ്ലെയ്ഡുപയോഗിച്ച് കഴുത്തുമുറിച്ചു മരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇക്കാര്യം ശ്രദ്ധയിപ്പെട്ട അയർലൻഡിലെ ഫേസ്ബുക്ക് ഓഫീസ് മേധാവികൾ ഡിസിപി രശ്മി കരണ്ദികറിനു വിവരം നൽകി കൂടാതെ ഇതിന്റെ സ്ക്രീൻ ഷോട്ടുകളും ഫേസ്ബുക്ക് അധികൃതർ കൈമാറുകയുണ്ടായി.
15 മിനിറ്റിനുള്ളിൽ സൈബർ പോലീസ് ടെക്നിക്കൽ ഓഫീസർ രവികിരണ്‍ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ കണ്ടെത്തുകയും നാസിക് എസ്പി ചിൻമയ് പണ്ഡിറ്റിന് ഉടൻതന്നെ ഇതു സംബന്ധിച്ച വിവരവും കൈമാറുകയും ചെയ്തു.
ശേഷം ദേവ്പുർ പോലീസ് യുവാവിന്റെ വീട്ടിലെത്തിയിരുന്നു. അപ്പോഴേക്കും യുവാവ് കഴുത്തുമുറിച്ചു ബോധമറ്റ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഉടൻ തന്നെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. മുറിവ് ആഴമുള്ളതായിരുന്നില്ലെന്നും യുവാവ് അപകടനില തരണം ചെയ്തെന്നും പോലീസ് അറിയിച്ചു.
Post Your Comments