ആറ്റിങ്ങൽ ; ചിറ്റാറ്റിൻകര കുഴിമുക്കിൽ വയോധിക ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുഴിമുക്ക് ശ്യാം നിവാസിൽ രാജേന്ദ്രൻ (70) ഭാര്യ ശ്യാമള (65) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്. ശ്യാമള വീടിന് മുകളിൽ ഷീറ്റിട്ട സ്ഥലത്തും , രാജേന്ദ്രൻ വീടിനോട് ചേർന്ന് നിൽക്കുന്ന മരത്തിലുമാണ് തൂങ്ങിമരിച്ചത്.
ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കളായ ശ്യാം, ശരത്ത് എന്നിവർ വിദേശത്താണ്. ശ്യാമള അർബുദത്തിനു ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. അസുഖങ്ങളെ തുടർന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ബന്ധുവിനെ ഫോണിൽ വിളിച്ച് തിങ്കളാഴ്ച ക്ഷേത്ര ദർശനത്തിന് പോകുമെന്ന് അറിയിക്കുകയുണ്ടായി.
തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹങ്ങൾ കാണുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നു ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ എസ്.ഷാജി പറഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മരുമക്കൾ – അനു, രേഷ്മ.
Post Your Comments