കോഴഞ്ചേരി : കോഴഞ്ചേരിയിലെ വലിയപാലത്തോട് ചേർന്നുള്ള പുതിയ പാലം ആറുമാസത്തിനുള്ളിൽ തുറന്നേക്കും. പഴയ പാലത്തിന്റെ മാതൃകയിൽ ആധുനികരീതിയിൽ പഴയ പാലത്തിന്റെ ആർച്ചുകൾക്ക് സമാനമായി നിർമിച്ചതാണ് പുതിയ പാലവും. 19.69 കോടി രൂപയാണ് നിർമാണച്ചെലവ്.
പട്ടാമ്പി പി.ജി.കൺസ്ട്രക്ഷൻസിനാണ് നിർമാണച്ചുമതല. പുതിയ പാലത്തിന്റെ നിർമാണജോലികൾ ഇപ്പോൾ പാതിഘട്ടം പൂർത്തിയായി.
എട്ട് തൂണുള്ള പാലത്തിന്റെ നെടുംപ്രയാർ കരയിലെ അവസാനത്തെ തൂണിന്റെ പൈലിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. എട്ടെണ്ണത്തിൽ നാല് പൈലിങ് പൂർത്തിയായി. പമ്പാനദിയിൽ നെടുംപ്രയാർ-കോഴഞ്ചേരി ചന്തക്കടവ് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2018 ഡിസംബർ 27-നാണ്.
Post Your Comments