പത്തനംതിട്ട : പ്രളയത്തെത്തുടർന്ന് വിള്ളൽ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്. ചീഫ് എൻജിനീയറുടെയും എം.എൽ.എ വീണാ ജോർജിന്റെയും നേതൃത്വത്തിൽ പാലത്തിൽ പരിശോധന നടത്തി.
Read also:ലൈംഗികാരോപണം മറച്ചുവച്ചു: വൃന്ദാകാരാട്ടിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശ്രീധരന്‍പിള്ള
പാലത്തിലെ നെടുമ്പ്രയാർ ഭാഗത്ത് നിന്നുള്ള രണ്ടാമത്തെ തൂണിലും പത്തനംതിട്ട ഭാഗത്തുള്ള ഒന്നാമത്തെ തൂണിലുമാണ് വിള്ളൽ കണ്ടെത്തിയത്. എന്നാൽ പ്രളയത്തെത്തുടർന്നുണ്ടായ വിള്ളൽ അല്ലെന്നും കാലപ്പഴക്കം കൊണ്ടുണ്ടായതാണെന്നും കണ്ടെത്തി. പാലത്തിന്റെ അറ്റകുറ്റപണിക്ക് അനുമതി തേടിയിട്ടുണ്ടെന്നും ചീഫ് എൻജിനീയർ അറിയിച്ചു.
പാലത്തിന്റെ അസ്ഥിവാരത്തിലാണ് വിള്ളൽ കണ്ടത്. പത്തനംതിട്ടയേയും തിരുവല്ലയേയും ബന്ധിപ്പിക്കുന്നത് ഈ പാലമാണ്.75 വർഷം മുൻപ് ബ്രിട്ടീഷുകാർ നിർമ്മിച്ച പാലമാണിത്.
Post Your Comments