KeralaNattuvarthaNews

എസ് ഡി പി ഐ പിന്തുണയില്‍ യുഡിഎഫിന് ലഭിച്ച പഞ്ചായത്ത് ഓഫീസ് ബാറായി, ഓഫീസ് പൂട്ടാതെപോയ ജീവനക്കാരെ നാട്ടുകാർ തടഞ്ഞു

എസ് ഡി പി ഐ പിന്തുണയില്‍ യുഡിഎഫിന് ഭരണം ലഭിച്ച പഞ്ചായത്താണ് പോരുവഴി, സംഭവത്തിനെതിരെ ഇടതുമുന്നണി, ബി ജെ പി പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു

ശാസ്താംകോട്ട: പഞ്ചായത്ത് ഓഫീസിൽ ഇരുന്നു മദ്യപിച്ച ശേഷം മദ്യലഹരിയിൽ ജീവനക്കാർ ഓഫീസ് തുറന്നിട്ടു എന്നാരോപിച്ച് ശാസ്താംകോട്ട പോരുവഴി പഞ്ചായത്തിലെ ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാത്രിയിൽ പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ തുറന്നു കിടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഇന്ന്  രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞത്.

Also relaed: കോവിഡ് വാക്‌സിൻ വിതരണം : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഓഫീസിനുള്ളിൽ തലേന്ന് രാത്രിയിൽ മദ്യപാനം നടന്നതിൻ്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഓഫീസിനുള്ളിൽ കോളാ കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കാണപ്പെട്ടത് നാട്ടുകാരുടെ ആരോപണം ശരിവെക്കുന്നു. പഞ്ചായത്ത് ഓഫീസ് അതിരാവിലെ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽ പ്പെട്ട നാട്ടുകാരാണ് പൊതു പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും വിവരം അറിയിച്ചത്.

Also related: അതിതീവ്ര വൈറസ് വ്യാപനം; സംസ്ഥാനത്ത് ജാഗ്രത പുലർത്തണമെന്ന് കെ.കെ.ശൈലജ

പഞ്ചായത്ത് മെംബർമാരും ജീവനക്കാരും ഓഫീസിൽ സംഘം ചേർന്ന് മദ്യപിച്ച ശേഷം മദ്യലഹരിയിൽ ഓഫീസ് അടക്കാൻ മറന്നതാണ് ഒരു രാത്രി മുഴുവൻ ഓഫീസ് തുറന്ന് കിടക്കാൻ കാരണം എന്നാണ് നാട്ടുകാരുടെ പരാതി.സംഭവം വിവാദമായതിനെ തുടർന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബിനുൽ വാഹിദ് ഓഫീസിലെത്തി പ്രാഥമികാന്വേഷണം നടത്തി. നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ശേഖരിക്കുകയും അവിടെ ഉണ്ടായിരുന്ന പഞ്ചായത്ത് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Also related: പ്രധാനമന്ത്രിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു,ക്രിസ്ത്യൻ ന്യൂനപക്ഷത്തിൻ്റെ പ്രശ്നങ്ങൾ ഉയർത്തുന്നവർ നിർണ്ണായകമാകും

എസ് ഡി പി ഐ പിന്തുണയില്‍ യുഡിഎഫിന് ഭരണം ലഭിച്ച പഞ്ചായത്താണ് പോരുവഴി. സംഭവത്തിനെതിരെ ഇടതുമുന്നണി, ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ഇതേ തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥയും ഉടലെടുത്തു. ബിജെപിയുടേയും ഇടത് മുന്നണിയുടേയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനു മംഗലത്ത് പറഞ്ഞു.

Also related: ആൾത്താമസമില്ലാത്ത പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു

യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും തുല്യ അംഗബലുമുള്ള പോരുവഴിയില്‍ എസ് ഡി പി ഐ യുടെ പിന്തുണയോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ഇതിനേ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടും വിനു പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാൻ തയ്യാറായിരുന്നില്ല. നേതൃത്വത്തിൻ്റെ നിർദ്ദേശം ലംഘിച്ച ഇയാളെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പാർട്ടി പുറത്താക്കിയിരുന്നു.

shortlink

Post Your Comments


Back to top button