Latest NewsKeralaNews

ഗസ്റ്റ് ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് നിയമനം

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഗസ്റ്റ് ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതന നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈൽസ്/ ഡീസൽ മെക്കാനിക്ക്, കമ്പ്യൂട്ടർ അനുബന്ധ ട്രേഡിൽ ഐ.ടി.ഐ/ വി.എച്ച്.എസ്.സി/ ടി.എച്ച്.എസ്.എൽ.സി/ കെ.ജി.സി.ഇ യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. ഏഴിന് രാവിലെ 10ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നതാണ്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനുബന്ധ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ചക്ക് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടു വരണം. ഫോൺ: 0487 2333290.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button