മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. എണ്ണകള്‍ അല്‍പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും കൊഴിച്ചില്‍ തടയുകയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
വെളിച്ചെണ്ണ മുടിക്ക് നിരവധിയായ നല്ല ഫലങ്ങള്‍ നല്‍കുന്ന എണ്ണയാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചൂടാക്കിയ വെളിച്ചെണ്ണ തലമുടിയില്‍ പുരട്ടുന്നത് സാധാരണ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനും ഇരട്ടിഫലം നല്‍കുന്നു. വെളിച്ചെണ്ണയില്‍ കണ്ടെത്തിയിട്ടുള്ള ഫാറ്റി ആസിഡുകള്‍ താരനും പേനിനും നല്ല ചികിത്സ നല്‍കുന്നു.
Read Also : അൽഷിമേഴ്‌സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: ആരോഗ്യമന്ത്രി
എന്നാല്‍, ഈര്‍പ്പമില്ലാത്ത മുടിയില്‍ വേണം ചൂടുള്ള വെളിച്ചെണ്ണ പ്രയോഗിക്കാന്‍. ഈര്‍പ്പമുള്ള മുടിയില്‍ ചൂട് വെളിച്ചെണ്ണ പ്രയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമേ ഉണ്ടാക്കുകയുള്ളൂ. ഹോട്ട് ഓയിലുകള്‍ തലയില്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ തലയ്ക്കും മുടിയ്ക്കും ഇത്തരം ഹോട്ട് ഓയിലുകള്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടോ എന്ന് നോക്കുന്നത് നല്ലതായിരിക്കും. എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടാക്കുന്നുണ്ടെങ്കില്‍ ചൂട് എണ്ണ തലയില്‍ പ്രയോഗിക്കുന്നത് പൂര്‍ണ്ണമായി നിര്‍ത്തുന്നതാണ് നല്ലത്.
Post Your Comments