പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളർച്ചയെ ഭയപ്പെടുന്നുണ്ട് മമത ബാനർജിയെന്ന് വ്യക്തം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബിജെപി നേതാക്കൾക്കെതിരെ വ്യാജ ആരോപണങ്ങളും പ്രചരണങ്ങളും മുന്നോട്ട് വെയ്ക്കാനും മമതയ്ക്ക് മടിയില്ല. ബി.ജെ.പി മുന്നേറ്റത്തെ വരത്തന്മാരുടെ പ്രകടനമെന്നാണ് അടുത്തിടെ മമതാ ബാനർജി പരിഹസിച്ചത്.
മമതയുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി അനുരാഗ് ഠാക്കൂർ. പശ്ചിമ ബംഗാളിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വിദ്വേഷചിന്തയാണ് മമതയുടെ വായിൽ നിന്നും വരുന്നതെന്ന് കേന്ദ്രമന്ത്രി തിരിച്ചടിച്ചു. മമതയുടെ നാടിനെതിരെയുള്ള വികസന വിരുദ്ധ മനോഭാവം ഇങ്ങനെ അവസരം വരുമ്പോഴാണ് പുറത്തേക്ക് ചാടുന്നതെന്നും അനുരാഗ് ആരോപിച്ചു.
Also Read: ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം
‘പുറത്തുനിന്നുള്ളവർക്ക് ബംഗാളിലെന്താണ് കാര്യമെന്നാണ് മമത ചോദിച്ചത്. ഇത് ടാഗോറിന്റേയും വിവേകാന്ദന്റേയും സുഭാഷ് ബോസിന്റേയും നാടാണ്. ഇവരെല്ലാം രാജ്യത്തിന്റെ സ്വത്താണ്. ബംഗാളിനെ തകർക്കുന്നത് മമത തന്നെ. ഇത്തരം ചീഞ്ഞ ചിന്താഗതികൾ നാടിന് ഒരിക്കലും ഗുണം ചെയ്യില്ല.’- അനുരാഗ് വ്യക്തമാക്കി.
ബി.ജെ.പിയുടെ പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി എത്തിയപ്പോഴാണ് ദേശീയ നേതാക്കളെ കടന്നാക്രമിക്കുന്ന മമതാ ബാനർജിക്കെതിരെ അനുരാഗ് വിമർശനം ഉന്നയിച്ചത്.
Post Your Comments