പോളിടെക്നിക് കോളേജുകളിൽ ഒഴിവുള്ള സ്പോർട്സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് 11ന് SITTTR ഓഫീസിൽ നടത്താനൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11 ന് രാവിലെ 9.45 ന് SITTTR ന്റെ കളമശ്ശേരി ഓഫീസിൽ എത്തണം. രാവിലെ 10 മുതൽ 11 വരെ രജിസ്ട്രേഷൻ നടത്തും.
Post Your Comments