
തൊടുപുഴ : 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ബന്ധുവായ പതിനാറുകാരന്‍ പോലീസിന്റെ പിടിയില്‍. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ഓൺലൈൻ ക്ലാസിന്റെ മറവിൽ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെൺകുട്ടിയുമായി മാസങ്ങളായി കൗമാരക്കാരൻ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കൾ തോട്ടം പണിക്ക് പോകുന്ന സമയത്താണ് തുടർച്ചയായ പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്കു കടുത്ത വയറുവേദന അനുഭപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് പ്രതി പിടിയിലായത്. പോക്സോ വകുപ്പാണ് 16കാരനെതിരെ ചുമത്തിയത്. കൗമാരക്കാരനെ ജൂവനൈൽ കോടതിയിൽ ഹാജരാക്കും. സമാനമായ രീതിയിൽ പീഡനം നടന്നതിന് കഴിഞ്ഞ മാസവും മേഖലയിൽ കേസെടുത്തിരുന്നു.
Post Your Comments