ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിവരം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത യുവതി. തെക്കന്‍ ഡല്‍ഹിയിലെ ഛത്തര്‍പൂരിലാണ് സംഭവം. അതിനു ശേഷം 36- കാരിയായ യുവതി വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു.
യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട അയൽക്കാരും വീട്ടുടമസ്ഥനും പോലീസിനെ അറിയിക്കുകയായിരുന്നു. വാടകക്കാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ പൊലീസിന്റെ സഹായം തേടിയത്.
read also:സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം
വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതായും അപ്പാര്‍ട്ട്മെന്റിന്റെ തറയിലും ചുവരുകളിലും രക്തം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഒരു ഇന്‍ഷുറന്‍സ് കമ്ബനിയില്‍ വിവിധ തസ്തികകളിലായ് ജോലി ചെയ്തിരുന്ന ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു.
37- കാരനായ ഭര്‍ത്താവ് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഇയാളുടെ ശരീരത്തില്‍ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിനടുത്തുള്ള കട്ടിലിലാണ് ഭാര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരിപ്പോള്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഉജ്ജൈന്‍ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments