തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5145 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 271, കൊല്ലം 273, പത്തനംതിട്ട 400, ആലപ്പുഴ 240, കോട്ടയം 800, ഇടുക്കി 28, എറണാകുളം 749, തൃശൂര്‍ 677, പാലക്കാട് 258, മലപ്പുറം 522, കോഴിക്കോട് 373, വയനാട് 151, കണ്ണൂര്‍ 246, കാസര്‍ഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 63,135 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് . 7,12,389 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Post Your Comments