Latest NewsNewsIndia

ഇന്ത്യക്ക് ഭീഷണിയായി ലോ​ണ്‍ ആ​പ്​ ത​ട്ടി​പ്പ്; ചൈ​നീ​സ്​ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്​​റ്റില്‍

ബം​ഗ​ളൂ​രു​വി​ലെ ര​ണ്ടു​ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലു​ള്ള ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പം മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ : രാജ്യത്ത് ഭീഷണി ഉയർത്തി ലോ​ണ്‍ ആ​പ്​ ത​ട്ടി​പ്പ് കേ​സി​ല്‍ ര​ണ്ടു​ ചൈ​നീ​സ്​ സ്വ​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രെ അറസ്റ്റ് ചെയ്തു . ചൈ​നീ​സ്​ പൗ​ര​ന്മാ​രാ​യ സി​യ യാ ​മോ (38), യു​വാ​ന്‍ ലു​ന്‍ (28), ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളും മൊബൈല്‍ ആ​പ്​ ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്​​ട​ര്‍​മാ​രു​മാ​യ ദൂ​പ​ന​ഹ​ല്ലി എ​സ്. പ്ര​മോ​ദ, സി​ക്ക​ന​ഹ​ല്ലി സി.​ആ​ര്‍. പ​വ​ന്‍ എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത് .

എന്നാൽ ഹോ​ങ്, വാ​ന്‍​ഡി​ഷ്​ എ​ന്നീ പ്ര​തി​ക​ള്‍ സിം​ഗ​പ്പൂ​രി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ട്ട​താ​യും പോ​ലീ​സ്​ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ ര​ണ്ടു​ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലു​ള്ള ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പം മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. ഡ​യ​റ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ പ്ര​തി​മാ​സം 20,000 രൂ​പ​യാ​ണ്​ ശ​മ്പ​ള​മാ​യി ന​ല്‍​കി​യി​രു​ന്ന​ത്. ചെ​ക്കു​ക​ള്‍, എ.​ടി.​എം കാ​ര്‍​ഡു​ക​ള്‍, ബാ​ങ്ക്​ പാ​സ്​​ബു​ക്കു​ക​ള്‍, ഇ​ന്‍​റ​ര്‍​നെ​റ്റ്​ ബാ​ങ്കി​ങ്​ പാ​സ്​​വേ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വാ​ങ്ങി​യാ​ണ്​ ഉ​ട​ന്‍ വാ​യ്​​പ​ക​ള്‍ അ​നു​വ​ദി​ക്കു​ക.

Read Also: ലീഗിന് വോട്ടുചെയ്യാത്തവര്‍ നരകത്തിലേക്കോ? നഗസഭാ ചെയര്‍മാന്റെ പ്രസംഗത്തെ ട്രോളി സോഷ്യല്‍ മീഡിയ

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശൃം​ഖ​ല​യി​ല്‍ ഇ​നി​യും നി​ര​വ​ധി പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന്​ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. 36 ശ​ത​മാ​നം വ​രെ പ​ലി​ശ ഇൗ​ടാ​ക്കി​യാ​ണ്​ ഇ​വ​ര്‍ കൊ​ള്ള​ലാ​ഭം കൊ​യ്​​തി​രു​ന്ന​ത്. നി​ല​വി​ല്‍ രാ​ജ്യ​ത്ത്​ 12ല​ധി​കം അ​ന​ധി​കൃ​ത വാ​യ്​​പ ആ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്ത​ല്‍. 5000 രൂ​പ മു​ത​ല്‍ 50,000 രൂ​പ വ​രെ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക്​ വാ​യ്​​പ വി​ത​ര​ണം ചെ​യ്​​ത​താ​യും മൊ​ത്തം വാ​യ്​​പ​ത്തു​ക 300 കോ​ടി​യി​ല​ധി​ക​മാ​ണെ​ന്നും ക​ണ​ക്കാ​ക്കു​ന്നു. വാ​യ്​​പ തി​രി​ച്ച​ട​ക്കാ​നാ​വാ​തെ തെ​ല​ങ്കാ​ന​യി​ല്‍ നാ​ലു​പേ​രും ബം​ഗ​ളൂ​രു​വി​ലും ചെ​ന്നൈ​യി​ലും ഒാ​രോ​രു​ത്ത​രു​മാ​ണ്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത് . ചൈ​നീ​സ്​ പൗ​ര​ന്മാ​രു​ടെ വി​സ കാ​ലാ​വ​ധി നേ​രത്തേ അ​വ​സാ​നി​ച്ചി​രു​ന്ന​താ​യി ചെ​ന്നൈ സി​റ്റി പോ​ലീ​സ്​ അ​റി​യി​ച്ചു.

shortlink

Post Your Comments


Back to top button