Latest NewsNewsIndia

മഞ്ഞുവീഴ്ച; അടൽ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

ഷിംല: മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചലിലെ ​റോഹ്താം​ഗിലെ അടൽ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപ്പെടുത്തിയിരിക്കുന്നു. ശനിയാഴ്ച ടണൽ കടന്ന സഞ്ചാരികൾക്ക് വൈകീട്ടോടെ എവിടെയും തങ്ങാനോ താമസം ഒരുക്കാനോ കഴിയാത്ത അവസ്ഥയിലെത്തുകയുണ്ടായി. കുളു മണാലിയിലേക്ക് മടങ്ങുന്നതിനിടെ പകുതി വഴിയിൽ ഇവർ ഒറ്റപ്പെടുകയായിരുന്നു ഉണ്ടായത്. വൈകീട്ട് ടണലിലൂടെ പൊലീസ് വാഹനങ്ങൾ കടത്തിവിട്ടെങ്കിലും ഇവയും പകുതിയിൽ കുടുങ്ങുകയുണ്ടായി.

48 പേരെ ഉൾക്കൊള്ളാവുന്ന ബസ്, 24 സീറ്റ് പൊലീസ് ബസ്, പൊലീസ് ദ്രുതകർമ്മ സേനയുടേതടക്കം അടക്കം 70 വാഹനങ്ങൾ സ്ഥലത്തെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button