ന്യൂഡല്‍ഹി: ‘പന്നികൊഴുപ്പ് കലര്‍ന്ന വാക്സിന്‍’ , നിലപാടറിയിച്ച് ജമാഅത്തെ ഇസ്ലാമി. മതനിയമപ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്സിന്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച കൊവിഡ് വാക്സിന്‍ സ്വീകരിക്കാമെന്ന് നിലപാടെടുത്ത് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ ഘടകം. രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഒരുങ്ങവേയാണ് സംഘടന നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നത്.
Read Also : കാക്കകളില്‍ പക്ഷിപ്പനി വൈറസ് , സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം അതീവ ജാഗ്രതാ നിര്‍ദേശം
മതനിയമങ്ങള്‍ പ്രകാരം അനുവദനീയമല്ലാത്ത ഒരു പദാര്‍ത്ഥം അതിന്റെ സവിശേഷകള്‍ കൊണ്ട് വ്യത്യസ്തമായ ഒന്നായി രൂപാന്തരപ്പെടുന്നുവെങ്കില്‍ അത് ശുദ്ധവും അനുവദനീയമായുമായി കണക്കാക്കാവുന്നതാണെന്നും സംഘടനയുടെ ശരീഅത്ത് കൗണ്‍സില്‍ സെക്രട്ടറി ഡോ.റസി ഉല്‍ ഇസ്ലാം പറയുന്നു.ഇത് കണക്കിലെടുക്കുമ്‌ബോള്‍ ഹറാമായ പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നത് ഇസ്ലാമിക പണ്ഡിതന്‍മാരുടെ അഭിപ്രായ പ്രകാരം അനുവദനീയമാനിന്നും റസി ഉല്‍ ഇസ്ലാം പറഞ്ഞു.
Post Your Comments