ന്യൂഡല്‍ഹി : കാക്കകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് ശക്തമായ വ്യാപന മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. രാജസ്ഥാനിലാണ് കാക്കകളില്‍ പക്ഷിപ്പനി കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് നഗരത്തില്‍ ചത്തകാക്കളെ കണ്ടെത്തിയിരുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് അധികൃതര്‍ ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്. ഇതുവരെ 47 കാക്കള്‍ കോട്ടയിലും 100 എണ്ണം ജലാവറിലും 72 എണ്ണം ബരാനിലും ചത്തെന്നാണ് രാജസ്ഥാനിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുഞ്ചി ലാല്‍ മീന പറഞ്ഞു.
Read Also : ഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
ഇത് വളരെ ഗുരുതരമായ കാര്യമാണ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഞങ്ങള്‍ ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പക്ഷിപ്പനി സാഹചര്യത്തെ കുറിച്ച് രാജസ്ഥാന്‍ മൃഗസംരക്ഷണ മന്ത്രി ലാല്‍ചന്ദ് കറ്റാരിയ പറഞ്ഞു. ശനിയാഴ്ച ജലാവറില്‍ 25 ഉം ബാരയില്‍ 19 ഉം കോട്ടയില്‍ 22 ഉം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി. ജോധ്പൂരില്‍ 152 കാക്കകളെയാണ് മരിച്ച നിലയില്‍ കണ്ടെത്തി. നീലപൊന്‍മാന്‍, മാഗ്പികള്‍ തുടങ്ങിയ പക്ഷികളെയും ചത്ത നിലയില്‍ കണ്ടെത്തി.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അമ്പതോളം കാക്കകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഡാലി കോളേജിന്റെ പരിസരത്ത് 20 കാക്കകളെ കൂടി ചത്ത നിലയില്‍ കണ്ടെത്തിയതായി ഇന്‍ഡോര്‍ വെറ്ററിനറി സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് ശര്‍മ പറഞ്ഞു. ഈ ശവങ്ങളുടെ പരീക്ഷണ ഫലങ്ങള്‍ കാത്തിരിക്കുകയാണ്. പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments