കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കാന്‍ നിര്‍ദേശം നല്‍കി അധികൃതര്‍. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായി മന്ത്രി കെ രാജു അറിയിച്ചു. അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും.
Read Also : 13 വയസ്സുള്ള സ്വന്തം മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റിലായി
താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് അയച്ച എട്ട് സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ രോഗബാധ സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു.
വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാന് വിദഗ്ധര്‍ അറിയിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Post Your Comments