ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ തള്ളി കോവാക്‌സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്ക്. ഇന്ത്യന്‍ കമ്പനികളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കുമുള്ള പ്രവണതയാണ് ഇതിന് പിന്നിലെന്ന് ഭാരത് ബയോടെക്ക് ചീഫ് മാനേജിങ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല പറഞ്ഞു.
ഇന്ത്യന്‍ കമ്പനികളെ വിമര്‍ശിക്കാനുള്ള പ്രവണതയാണ് കോവാക്‌സിനോടുള്ള എതിര്‍പ്പിനും പിന്നില്‍. എന്നാല്‍ ഇന്ത്യക്ക് കണ്ടുപിടിത്തങ്ങള്‍ നടത്താനാവും. കോപ്പിയടിക്കാന്‍ മാത്രം അറിയുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചു എന്നതിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുതന്നെ വിമര്‍ശം ഉയരുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനം ഉയരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.
ഭാരത് ബയോടെക്ക് എല്ലാകാര്യങ്ങളും ചട്ടപ്രകാരമാണ് ചെയ്തത്. തങ്ങളുടെ വാക്‌സിന്‍ വെള്ളമാണെന്നാണ് ചിലര്‍ വിമര്‍ശിച്ചത്. തങ്ങളുടെ ഗവേഷകരെ അത്തരം വിമര്‍ശങ്ങള്‍ വേദനിപ്പിച്ചു. അവര്‍ അര്‍ഹിക്കുന്നത് അതല്ല. പലരും അപവാദങ്ങള്‍ പറഞ്ഞുനടക്കുകയാണ്. മെര്‍ക്കിന്റെ എബോള വാക്‌സിന്‍ മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയാക്കാതെ തന്നെ ലൈബീരിയയിലും ഗിനിയയിലും ഉപയോഗിക്കാനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കി.
രോഗപ്രതിരോധത്തിനുള്ള കഴിവുണ്ടെങ്കിലും വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാമെന്ന് യു.എസ് ഭരണകൂടം പോലും വ്യക്തമാക്കിയതാണെന്നും ഭാരത് ബയോടെക് പറഞ്ഞു.
Post Your Comments