Latest NewsNewsIndia

ക്ഷേത്രത്തിന് നേരെ ആക്രമണം; സീതാദേവിയുടെ വിഗ്രഹം തകർത്ത് തെമ്മാടിക്കൂട്ടം, പിന്നിൽ ഗൂഢലക്ഷ്യം?

സീതാദേവിയുടെ വിഗ്രഹം തകർത്തു

ആന്ധ്രാപ്രദേശിൽ വീണ്ടും ക്ഷേത്രത്തിനു നേരെ ആക്രമണം. വിജയവാഡയിലെ സീതാദേവി ക്ഷേത്രത്തിലെ ദേവിയുടെ വിഗ്രഹമാണ് അജ്ഞാത സംഘം തകർത്തത്. പണ്ഡിറ്റ് നെഹ്‌റ ബസ് സ്റ്റേഷന് സമീപമുള്ള ക്ഷേത്രത്തിലെ സീതാ ദേവിയുടെ വിഗ്രഹമാണ് തകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

40 വർഷം പഴക്കമുള്ള വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൂജയ്ക്കായി പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് വിഗ്രഹം തകർന്ന നിലയിൽ കണ്ടത്. തുടർച്ചയായി വിഗ്രഹങ്ങൾക്ക് നേരെ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ അക്രമികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

സംസ്ഥാനത്തെ മറ്റ് വിഷയങ്ങളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ വിഗ്രഹങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതെന്ന് എച്ച്‌വൈഎസ് അദ്ധ്യക്ഷൻ ചിക്കാലാ രജനികാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ഈസ്റ്റ് ഗോദാവരിയിലെ ഗണേഷ ക്ഷേത്രത്തിലെ സുബ്രഹ്മണ്യേശ്വ ക്ഷേത്രത്തിന് നേരെ ആക്രണം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button