ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളിൽ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. എസ് എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്നു അനിൽ പനച്ചൂരാൻ ആദ്യം. സംഘടനാ പ്രവർത്തനങ്ങളിൽ മടുപ്പ് തോന്നിയ അദ്ദേഹം 1991ൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ഹരിദ്വാറിലേക്ക് പോയി. സന്യാസി ആവുക എന്നതായിരുന്നു ലക്ഷ്യം. കാവിചുറ്റി അദ്ദേഹം ഇന്ത്യ മുഴുവൻ കറങ്ങി നടന്നു.
Also Read: സ്വർണ്ണവില ഏറ്റവും ഉയർന്നനിലയിൽ; ഇന്നത്തെ വിലയറിയാം
സന്യാസത്തിന്റെ കാവി പുതച്ച് അദ്ദേഹം നാട്ടിൽ തിരിച്ചെത്തി. അസുഖം ഭേദമാക്കാനും അത്മശാന്തിക്കുമായി വീട്ടിൽ നാട്ടുകാർ വരിനിന്നു. ആർ.എസ്.എസുകാർ മിത്രങ്ങളായി മാറി. കാഷായമിട്ട വിപ്ലവകാരിയെ അംഗീകരിക്കാൻ കഴിയാതെ നിരവധി കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തിൽ നിന്നുമകന്നു. ഒടുവിൽ സന്യാസവും മടുത്തു.
തിരുവനന്തപുരം ലോ അക്കാദമിയായിരുന്നു അടുത്ത ലക്ഷ്യം. അങ്ങനെ പഠിച്ച് വക്കീലുമായി. ഇതിനിടയിൽ കവിത കേട്ടു ആരാധികയായ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേക്കു കൂടെക്കൂട്ടുകയായിരുന്നു. മകൾ മൈത്രേയിയും അമ്മ മായയെ പോലെ നർത്തകിയാണ്.
Post Your Comments