ലക്‌നൗ: യുപിയിൽ 16കാരന്‍ ജീവനൊടുക്കി. പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി നല്‍കണമെന്ന ആവശ്യം അച്ഛന്‍ നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മകന്റെ ആവശ്യം അച്ഛന്‍ നിരസിക്കുകയുണ്ടായത്.
കാന്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പ്ലസ്ടു വിദ്യാര്‍ഥിയായ സത്യാം ദ്വിവേദിയാണ് മരിച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി മകന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ ഇപ്പോള്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാണിച്ച് അച്ഛന്‍ ആവശ്യം നിരസിക്കുകയുണ്ടായി. എന്നാല്‍ പണം വരുന്ന മുറയ്ക്ക് വാങ്ങി നല്‍കാമെന്ന് അച്ഛന്‍ വാഗ്ദാനം നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ചയും ഫോണ്‍ വാങ്ങി തരാനുള്ള ആവശ്യം മകന്‍ ആവര്‍ത്തിച്ചു. ആവശ്യം മാതാപിതാക്കള്‍ നിരസിച്ചതോടെ, മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞിട്ടും മകന്‍ വാതില്‍ തുറന്ന് പുറത്ത് വരാതിരുന്നതോടെ, വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മകനെ മരിച്ചനിലയില്‍ കാണുന്നത്.
Post Your Comments