CricketLatest NewsNewsInternationalSports

കളിക്കാർ ക്വാറൻ്റീനിൽ പോകണം, പറ്റിലെന്ന് ഇന്ത്യ, നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിൽ

ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു മുമ്പ് രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന പാലിക്കാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്

മെൽബൺ: രോഹിത് ശര്‍മയടക്കം  അഞ്ചു താരങ്ങള്‍ മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിൻ്റെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് പിന്നാലെ വീണ്ടും പുതിയ പ്രതിന്ധി നേരിടുകയാണ് ഓസ്ടേലിയൻ പര്യടനത്തിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് നടക്കാൻ പോകുന്നത് ബ്രിസ്ബണിലെ ഗബ്ബയിലാണ്. ടെസ്റ്റിനു മുന്നോടിയായി ഇവിടെയെത്തിയാല്‍ രണ്ടാഴ്ച ഇരുടീമുകളും ക്വാറന്റീനില്‍ കഴിയണമെന്നാണ് ക്വീന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ നിര്‍ദേശം.

Also related: പ്രസിഡൻ്റ് സ്ഥാനം വിട്ട് ഒരു കളിയുമില്ല; തുടരാൻ അവസാന അടവുമായി ട്രംപ്

എന്നാൽ ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു മുമ്പ് രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന പാലിക്കാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഇതോടെ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.

Also related: രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ഉറപ്പാക്കാം

ഓസ്‌ട്രേലിയയിലെത്തിയ ശേഷം ഒരു തവണ ഇതേ കാലയളവില്‍ ഇന്ത്യന്‍ ടീം ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. അതിനാൽ ബ്രിസ്ബണി ലെത്തി തന്നെ ഒരിക്കല്‍ക്കൂടി ക്വാൻ്റീനിൽ പോകാൻ തയ്യാറല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം. അങ്ങനെയാണെങ്കിൽ അവിടേക്ക് പോകാൻ തങ്ങള്‍ ഒരുക്കമല്ലെന്നു ഇന്ത്യന്‍ ടീം അറിയിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button