തിരുവനന്തപുരം: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ശബരിമല ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ആരോഗ്യ വകുപ്പു നിര്‍ദ്ദേശത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നു. ശബരിമല ജനവാസ കേന്ദ്രമല്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ് മുന്നോട്ടുവെക്കുന്ന വാദം. ശബരിമല കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തുക എന്നതാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
ശബരിമലയിലെ ശാന്തിമാരടക്കമുള്ള ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം വന്നിരിക്കുന്നത്. എന്നാല്‍ അതേസമയം ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. ശബരിമല ജനവാസ മേഖലയാല്ലാത്തതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും, യാതൊരു കാരണവശാലും ഭക്തരെ വിലക്കില്ലെന്നുമാണ് ദേവസ്വംബോര്‍ഡിന്റെ നിലപാട്.
Post Your Comments