കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ വീട്ടിലെ ജിംനേഷ്യത്തില്‍ പതിവ് ട്രെഡ്മില്‍ വ്യായാമത്തിനിടെയാണ് ഗാംഗുലി നെഞ്ചുവേദന മൂലം കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ആന്‍ജിയോപ്‌ളാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം സ്റ്റെന്റ് ഉപയോഗിച്ച് തുറന്നു. മറ്റുള്ള ബ്ലോക്കുകള്‍ക്ക് സ്റ്റെന്റ് ഉപയോഗിക്കണമോ മരുന്നു കൊണ്ട് മാറുമോയെന്നുള്ള കാര്യം തുടര്‍ പരിശോധനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
Post Your Comments